കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച ബിന്ദുകൃഷ്ണ ഉള്‍പ്പടെ നാല്‍പതോളം പേര്‍ക്കെതിരെ കേസ്

കൊല്ലം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉള്‍പ്പടെ 40 തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പെരുങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്.

പെരുങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉത്ഘാടനം ചെയ്തത്.

ജില്ലയില്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News