തിരുവനന്തപുപരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പ്രതിവാര ഓണ്‍ലൈന്‍ പഠന ക്ലാസിന് തുടക്കമായി. മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ക്ലാസ് എടുത്ത് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പഠനപരിപാടി ഉദ്ഘാടനംചെയ്തു.പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ആമുഖപ്രഭാഷണം നടത്തി.
സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം വരുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വേണ്ടിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പ്രതിവാര ഓണ്‍ലൈന്‍ പഠന ക്ലാസ്. ‘മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയം അവതരിപ്പിച്ച് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പഠനപരിപാടി ഉദ്ഘാടനംചെയ്തു.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയസമീപനങ്ങളെയും പ്രവര്‍ത്തനത്തെയും നയിക്കുന്ന മാര്‍ക്സിസം വികസിക്കുന്ന സാമൂഹ്യശാസ്ത്രമാണെന്നും അതിലുള്ള അറിവ് നിരന്തരം വികസിപ്പിക്കേണ്ടതുണ്ടെന്നും എസ്ആര്‍പി പറഞ്ഞു.
ഓഗസ്റ്റ് 15വരെ 8 ആഴ്ചകളിലായിട്ടാണ് ക്ലാസ് നടക്കുക. മാര്‍ക്‌സിസവും ലെനിനിസവും അതിന്റെ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രയോഗവും പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമൊപ്പം സമൂഹത്തിനാകെ മനസിലാക്കാനുള്ള അവസരമാണ് ക്ലാസുകള്‍.
എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.30 മുതല്‍ ഒരുമണിക്കൂറാണ് ക്ലാസ് നടത്തുക. പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലുമാണ് ക്ലാസ് സംപ്രേഷണം ചെയ്യുന്നത്.

Get real time update about this post categories directly on your device, subscribe now.