ഓജോ ബോര്‍ഡ് കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചു; ഞെട്ടലില്‍ പതിമൂന്നുകാരി വീട്ടില്‍നിന്നും ഇറങ്ങിപ്പോയി

കൊല്ലം: കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിച്ച പതിമൂന്നുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി.

കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതിന്റെ ഞെട്ടലില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച പകല്‍ മൂന്നരയോടെ കണ്ണനല്ലൂര്‍ പാങ്കോണത്തായിരുന്നു സംഭവം. പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ രാത്രി 7.30ന് ചേരിക്കോണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

റോഡിലൂടെ സംശയാസ്പദമായി കുട്ടി നടന്നുപോകുന്നതുകണ്ട പ്രദേശവാസികള്‍ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News