വോട്ടുചെയ്യാനും സാമൂഹിക അകലം വേണം; മാർഗനിർദേശം പെരുമാറ്റച്ചട്ടത്തിനൊപ്പം

കോവിഡ്‌ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ആലോചന തുടങ്ങി.

ആഗസ്തിൽ ആരോഗ്യവിദഗ്‌ധരിൽനിന്ന്‌ നിർദേശം തേടും. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗനിർദേശം നൽകും.

പ്രചാരണത്തിനും നിയന്ത്രണം കർശനമാക്കും. തിരക്ക്‌ ഒഴിവാക്കാനായി വോട്ടെടുപ്പ്‌ സമയം ഒരു മണിക്കൂർ നീട്ടാൻ നിയമ ഭേദഗതി കൊണ്ടുവരും.

വൈകിട്ട്‌ ആറുവരെ പോളിങ്‌ സമയം നീട്ടണമെന്ന ആവശ്യം കമീഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി‌. പോളിങ്‌ സ്‌റ്റേഷനുകളുടെ പുനഃക്രമീകരണത്തിനും നിർദേശം നൽകി.

സാമൂഹ്യ അകലം പാലിക്കാനുള്ള സൗകര്യവും വിലയിരുത്തും. ഹാൻഡ്‌വാഷ്‌, സാനിറ്റൈസർ എന്നിവ എല്ലാ പോളിങ്‌ ബൂത്തിലും സജ്ജീകരിക്കും. മാസ്‌ക്‌ നിർബന്ധമാക്കും.

വെർച്വൽ ക്യാമ്പയിന്‌ പ്രാമുഖ്യം നൽകണമെന്നാണ്‌ കമീഷന്റെ നിലപാട്‌. സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും ഗൃഹസന്ദർശനങ്ങൾക്കും കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും.

നിലവിലെ സ്ഥിതി തുടർന്നാൽ വോട്ടർമാരുടെ വീട്ടിൽ‌ പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകും. രാഷ്‌ട്രീയ പാർടികളുടെ യോഗം വിളിച്ച്‌ ചർച്ചകൾക്ക്‌ ശേഷമാകും തീരുമാനമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News