
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിർമിക്കുന്നതായി റിപ്പോർട്ട്. ഫിംഗർ 4 മേഖലയിൽ രണ്ടു മാസമായി ഹെലിപ്പാഡ് നിർമാണം നടക്കുന്നു.
ഗൽവാൻ നദിയുടെ കരയിൽ ഒമ്പത് കിലോമീറ്ററിനുള്ളിൽ ചൈനീസ് സേനയുടെ 16 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഉപഗ്രഹദൃശ്യങ്ങൾ സ്ഥിരീകരിച്ചു.
ഈ മേഖലയിൽ സേനാ പിന്മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചൈനയ്‌ക്ക് താൽപ്പര്യമില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്ന് കരസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യക്ക് ഇവിടെ മതിയായ സേനാ വിന്യാസമുണ്ട്. പാംഗോങ് തടാകവും ഇതിന്റെ വടക്കുഭാഗത്തെ തീരവും തർക്കമേഖലയാണ്.
ഫിംഗർ നാലിൽ ഇരുസേനയും അരക്കിലോമീറ്റർ മാത്രം അകലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് തന്ത്രപ്രധാനമായ ദർബൂക്ക്–-ദൗലത് ബേഗ് ഒൽദി ദേശീയപാതയിൽനിന്ന് ആറ് കിലോമീറ്റർ മാത്രം അകലെ ചൈനീസ് സൈന്യം എത്തിയിട്ടുണ്ട്.
ഈ റോഡിന്റെ നിർമാണത്തോടെ മേഖലയിൽ ഏതു പ്രതികൂല കാലാവസ്ഥയിലും എത്തിച്ചേരാൻ ഇന്ത്യൻ സേനയ്‌ക്ക് കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here