കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി; അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി.

കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘം അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്.

നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപക തുക തിരികെ ലഭിക്കുന്നില്ലെന്ന പരാതിയില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.
അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ..

നിയമപരമായ പരിശോധന നടത്താതെ ഈടില്ലാതെ നിരവധി വായ്പ നല്‍കി. ഇതില്‍ ഭൂരിഭാഗവും ബിനാമി വായ്പകളാണ്.. പലരുടെയും പേരിലെടുത്ത വായ്പാ പണം പ്രസിഡന്റിന്റെയും ഹോണററി സെക്രട്ടറിയുടെയും ജീവനക്കാരുടെയും കൈയ്യിലെത്തി. പ്രസിഡന്റ് വിനേഷിന്റെ രണ്ട് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം കോടികള്‍ ഇങ്ങിനെ മാറ്റിയിട്ടുണ്ട്. വായ്പാ അപേക്ഷ നല്‍കാത്തവരുടെ പേരില്‍ വായ്പയെടുത്തും വായ്പക്കാരന്‍ ആവശ്യപ്പെട്ടതിലധികം തുക വായ്പയായി എടുത്ത് വായ്പക്കാരന്റെ അനുമതിയില്ലാതെ സംഘം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തിരിമറി നടത്തിയിട്ടുമുണ്ട്. 4 കോടി 85 ലക്ഷത്തി 41 ആയിരത്തി 275 രൂപയുടെ സാന്പത്തിക ക്രമക്കേടാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി നിക്ഷേപ തുകയോ പലിശയോ നല്‍കുന്നില്ല.

താത്ക്കാലിക ജീവനക്കാനരന്‍ ബിനാമിയായി ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന രണ്ടര ലക്ഷം രൂപ മാത്രം വിലയുള്ള ഭൂമി ഏഴ് പേര്‍ക്ക് നല്‍കി ഇതിന്റെ പേരില്‍ 70 ലക്ഷം രൂപ ബിനാമി വായ്പയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണസംഘം ആദ്യഘട്ടത്തില്‍ നിയമപ്രകാരമുള്ളതിനേക്കാളും ഉയര്‍ന്ന പലിശ നല്‍കിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. മൂന്നിറിലധികം നിക്ഷേപകരമാണ് നിക്ഷേപ തുക വഞ്ചിതരായിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ സഹകരണ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News