
എടപ്പാള്‍ വട്ടംകുളം സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. എടപ്പാൾ വട്ടംകുളം സ്വദേശിയായ 39 കാരനാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.
തൃശൂരില്‍ ജില്ലയിലെ ഏഴു ബസ് സര്‍വീസുകളും റദ്ദാക്കി. തൃശൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് എടപ്പാള്‍ വട്ടംകുളം ജില്ലയില്‍ എറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായി ഉള്ളതും വട്ടംകുളത്താണ്.
ഗുരുവായൂര്‍ കാഞ്ഞാണി വഴി ജൂൺ 25 ന് KSRTC ബസില്‍ യാത്ര ചെയ്തവര്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഇവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here