മലയാള സിനിമയിലെ വിവേചനം; ‘അമ്മ’യ്ക്ക് വിശദീകരണം നല്‍കി നീരജ് മാധവ്; വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയില്‍ വിവേചനം ഉണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നീരജ് മാധവ് അമ്മയ്ക്ക് വിശദീകരണം നല്‍കി.

പുതുമുഖ താരങ്ങളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടാകുന്നുവെന്ന തന്റെ മുന്‍ ആരോപണ ആവര്‍ത്തിച്ചുകൊണ്ടാണ് നീരജ് കത്ത് നല്‍കിയത്. നീരജ് നല്‍കിയ മറുപടി അമ്മ ഫെഫ്ക്കക്ക് കൈമാറി. കത്തില്‍ ആരോപണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് അമ്മയ്ക്ക് മറുപടി നല്‍കിയതെങ്കിലും തന്റെ മുന്‍ ആരോപണത്തില്‍ ഉറച്ചു നിന്നു കൊണ്ടാണ് നീരജിന്റെ കത്ത്. വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളാനുള്ള ഒരു സംഘതന്നെ മലയാള സിനിമയിലുണ്ടെന്നായിരുന്നു നീരജിന്റെ മുന്‍ ആരോപണം. വിഷയത്തില്‍ നീരജിന് പിന്തുണയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്.

ചലച്ചിത്ര മേഖലയില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യണമെന്നും. തൊഴില്‍ പരമായ എല്ലാ സംരക്ഷണവും സംഘടന നല്‍കേണ്ടതുണ്ടെന്നും. ഏതെങ്കിലും മാഫിയ ഈ മേഖലയില്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അതിനെ ചെറുക്കണമെന്നു ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

മലയാള സിനിമയില്‍ ഒരു അംഗത്തിന് പോലും വിവേചനം നേരിടേണ്ടി വരരുതെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ കത്തില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി സംവിധായകരുടെയും എഴുത്തുകാരുടെയും യൂണിയനുകള്‍ക്കും കത്ത് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News