കൊവിഡ് പ്രതിരോധം: ലോകത്തിന് മാതൃകയായ കേരളാ മോഡലിന്‍റെ മുന്നണി പോരാളിയാണ് ശൈലജ ടീച്ചര്‍; ഓരോ മലയാ‍ളിയും ടീച്ചറെ നന്ദിയോടെ ഓര്‍ക്കും: മഞ്ജു വാര്യര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ മാതൃകയാണ് കേരളം സൃഷ്ടിച്ചിരിക്കുന്നത്.

ഓരോ മലയാളിയും അഭിമാനത്തോടെയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ക്കുന്നതെന്നും, നമസ്കാരം പറയും മുന്നെ ഓരോ മലയാളിയും കെകെ ശൈലജ ടീച്ചറെ കാണുമ്പോള്‍ നന്ദിയാണ് ആദ്യം പറയേണ്ടതെന്നും നടി മഞ്ജു വാര്യര്‍ പറഞ്ഞു.

കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് മഞ്ജു വാര്യര്‍ കെകെ ശൈലജ ടീച്ചറുമായി സംസാരിച്ചത്. ടീച്ചറില്‍ നിന്നും ഒരുപാട് സ്നേഹവും കരുതലും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും തിരക്കുകള്‍ക്കിടയില്‍ ടീച്ചര്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും മഞ്ജു പറഞ്ഞു.

വീഡിയോ കാണാം:

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here