തിരുവനന്തപുരത്ത് സാഹചര്യം സങ്കീര്‍ണം; നിയന്ത്രണം കര്‍ശനമാക്കി, നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും സാഹചര്യം സങ്കീര്‍ണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടെങ്കിലും തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ടെന്നും നിലവില്‍ നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

86 പേരാണ് രോഗം സ്ഥിരീകരിച്ച് തലസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് സഹകരിക്കണം. ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാഹചര്യം സങ്കീര്‍ണമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തലസ്ഥാനത്ത് നിരീക്ഷണം കര്‍ശനമാക്കി നഗരസഭയും പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. ക്വാറൈന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. നഗരത്തില്‍ 24 റോഡുകള്‍ പൂര്‍ണമായി അടച്ചുകഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളായ ചാലയും പാളയവും പൂര്‍ണമായി ഇന്ന് അടച്ചെന്നും ഇത് കൂടുതല്‍ ചന്തകളിലേക്ക് വ്യാപിപ്പിക്കുമെന്നും മേയറും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News