രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; ഇന്നലെ മാത്രം 19,906 രോഗികള്‍; എട്ട് സംസ്ഥാനങ്ങളില്‍ അതിതീവ്രമായി പടരുന്നെന്ന് കേന്ദ്രം

ആശങ്കകള്‍ വര്‍ധിപ്പിച്ചു കോവിഡ് രോഗ വ്യാപനവും മരണ നിരക്കും ഉയരുന്നു.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും എട്ട് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ രോഗികള്‍ 5, 28, 859. 2, 3051 പേരാണ് ചികിത്സയിലുള്ളത് . ഇവരില്‍ 85.5 % പേരും മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ആന്ധ്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്. 16, 095 പേര്‍ ഇത് വരെ കോവിഡ് മൂലം രാജ്യത്ത് മരിച്ചു. ഇവരില്‍ 87 % മാനം മരണങ്ങളും ഇതേ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നതും ചികിത്സയുടെ അപര്യാപ്തത സൂചിപ്പിക്കുന്നു.

റാപിഡ് പരിശോധനയും ചികിത്സയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രതേകം നിര്‍ദ്ദേശം നല്‍കി. ഓരോ ജില്ലയിലും കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. 80, 188 രോഗികളാണ് ദില്ലിയില്‍ ഉള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കാന്‍ ഏതാനും ദിവസങ്ങള്‍ മതിയാകും.

വലിയ ഓഡിറ്റോറിയങ്ങള്‍ ആണ് കോവിഡ് കേന്ദ്രങ്ങളായി മാറ്റുന്നത്. 10, 000യിരം കിടക്കകളോടെ ഛത്തര്‍പൂരില്‍ കോവിഡ് പരിചരണ കേന്ദ്രം ജൂലൈ ഒന്നോടെ പൂര്‍ണ സഞ്ജമാകും. ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനാണ് കേന്ദ്രത്തിന്റെ ചുമതല. മഹാരാഷ്ടയില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു അടക്കുന്നു. ചികിത്സയ്ക്ക് പ്രാമുഖ്യം നല്‍കി മരണ സഖ്യ കുറയ്ക്കാനാണ് മഹാരാഷ്ട്രയുടെ ശ്രമം. ഇത് വരെ ഏഴായിരത്തിലേറെ പേര്‍ സംസ്ഥാനത്തു മരിച്ചു.

ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ രോഗ വ്യപനം നിയത്രിക്കാന്‍ കഴിയുന്നില്ല. യു പി യിലെ ജനസഖ്യക്ക് ആനുപാതികമായി രോഗം വര്‍ധിച്ചാല്‍ വലിയ വിപത്തായി മാറും. രാജ്യത്ത് ദൈനദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിനായിരത്തിന് അടുത്ത് 19, 906 ആയി. ഒറ്റ ദിവസത്തിനുള്ളില്‍ ഇത്ര അധികം രോഗികള്‍ ആദ്യം. 410 പേര്‍ ഒറ്റ ദിവസത്തിനുള്ളില്‍ മരണപെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel