സ്വകാര്യ ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സന്ദര്‍ശിച്ചത് നിരവധി സ്ഥലങ്ങള്‍; കൊവിഡ് സ്ഥിരീകരിച്ച വിക്രം സാരാഭായി റിസര്‍ച്ച സെന്ററിലെ ഉദ്യോഗസ്ഥന്റെ റൂട്ട് മാപ്പ് പുറത്ത്

കൊവിഡ് സ്ഥിരീകരിച്ച വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഉദ്യോഗസ്ഥന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും മരുന്നു നല്‍കി വിട്ടയച്ചു. ഇതിനു ശേഷവും ഇദ്ദേഹം നിരവധി സ്ഥലങ്ങള്‍ സ്ന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് വിക്രം സാരാഭായി റിസര്‍ച്ച സെന്ററിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷവും ഇയാള്‍ നിരവധി പോയിരുന്നു. ആറാം തിയതി ഇദ്ദേഹം കഴക്കൂട്ടത്തെ എസ്.ബി.ഐ ബ്രാഞ്ചിലും എട്ടാം തിയതി എസ്.ബി.ഐ തുമ്പാ ബ്രാഞ്ചും സന്ദര്‍ശിച്ചു. ഇതിനിടയില്‍ ഭാര്യാപിതവുമായി തോന്നക്കലുള്ള ജോത്സ്യനെ കാണാന്‍ പോയി.

പിന്നീട് ജോലിസ്ഥലത്ത് പോയ ഇദ്ദേഹം 13ാം തിയതി വീട്ടില്‍ മരം വെട്ടാന്‍ വന്ന നാല് പേരുമായി അടുത്തിടപഴകി. പതിനഞ്ചാം തിയതിയാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. അന്നു തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറെ കണ്ടില്ല. പിന്നീട് അതേ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മരുന്നു നല്‍കി വിട്ടയക്കുകയായിരുന്നു.

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നും വാങ്ങി. ഇതിനു ശേഷവും ഇദ്ദേഹം നിരവധി സ്ഥാപനങ്ങളില്‍ പോയി. പതിനെട്ടാം തിയതി മാത്രം വിവിധ ആവശ്യങ്ങള്‍ക്കായി ആറു സ്ഥലങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചു.

പത്തൊന്‍പതാം തിയതി വീണ്ടും സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരുന്നു നല്‍കി വിട്ടയക്കുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ ഭേദമാകാത്തതിനെ തുടര്‍ന്ന് ഇരുപത്തി മൂന്നാം തിയതി മറ്റൊരാശുപത്രിയില്‍ ശ്രവപരിശോധന നടത്തുന്നതും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel