മലപ്പുറത്ത് നാല് പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്‍റ് സോണ്‍; പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം

സെന്‍റിനല്‍ പരിശോധനയിലൂടെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടെ കൊവിഡ്-19 കണ്ടെത്തിയ മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ജില്ലാ കലക്ടര്‍.

നാലുപഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കും. പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ജാഗ്രതവേണമെന്നും ജില്ലാ കലക്ടര്‍. പൊന്നാനി നഗരസഭ ഭാഗീകമായി അടച്ചിടും.

മലപ്പുറത്തെ വട്ടംകുളം, എടപ്പാൾ, അലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. പാലക്കാട് ജില്ലയിലെ കപ്പൂര്‍ ആനക്കര പഞ്ചായത്തുകളില്‍ ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ സമൂഹവ്യാപനം കണ്ടെത്താന്‍ പരിശോധന നടത്തും. അഞ്ച് മേഖലകളില്‍ നിന്ന് പതിനായിരം സാമ്പിളുകള്‍ പരിശോധിക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങളിലോ വിട്ടുവീ‍ഴ്ചയുണ്ടാവില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളെ സ്ക്വാഡ് പരിശോധിക്കും. ആരോഗ്യപ്രവര്‍ത്തകരും പൊലീസും ഉള്‍പ്പെടുന്ന സ്ക്വാഡായിരിക്കും പരിശോധന നടത്തുക.

ദേശീയ പാത ഒ‍ഴികെയുള്ള റോഡുകള്‍ അടയ്ക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ മതസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല, ആരാധനാലയങ്ങളും ഇവിടെ അടച്ചിടും.

ആദ്യ ലോക് ഡൗൺ കാലയളവിലെ പോലെ കർശന നിയന്ത്രണവും ജാഗ്രതയും നടപ്പാക്കണമെന്നും ജില്ലാ ഭരണകൂടം ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുമെന്നും.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും ഇവരുടെ റൂട്ട്മാപ്പ് വൈകുന്നേരത്തോടുകൂടെ തയ്യാറാക്കുമെന്നും കലക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News