ഓപ്പറേഷന്‍ പി ഹണ്ട്; കൂടുതല്‍ പേര്‍ കുടുങ്ങും; 250 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടുമായി ബന്ധപ്പെട്ട് 250ഓളം സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍.

ഡോക്ടര്‍മാരും എഞ്ചിനീയറര്‍മാരും അടക്കമുള്ള പ്രൊഫഷണലുകള്‍ വിദേശത്തെ ജോലി ചെയ്യുന്നവരുമൊക്കെ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. കയ്യില്‍ കുട്ടിയുടെ ചിത്രവും വീഡിയോയും ഉണ്ടെന്നും പണം നല്‍കിയാല്‍ പോസ്റ്റ് ചെയ്യാമെന്നും അംഗങ്ങള്‍ ഗ്രൂപ്പില്‍ അറിയിക്കും. പണം നല്‍കുന്നവര്‍ക്ക് ഇവ നല്‍കും. ഇടപാടുകള്‍ ബിറ്റ്‌കോയിന്‍ വഴിയാണ്.

ഇന്നലെ പിടികൂടിയ 47 പേരുടെ മൊബൈലുകള്‍ പരിശോധിച്ചപ്പോള്‍ ചിലര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തോ എന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

രണ്ട് മാസം മുമ്പ് നടന്ന പി ഹണ്ടിനെ തുടര്‍ന്ന് പൂട്ടിയ സൈറ്റുകളിലെ പല അംഗങ്ങളാണ് വീണ്ടും വിദേശത്ത് നിന്നും മറ്റും പുതിയ സൈറ്റുകളിലൂടെ പ്രവര്‍ത്തനം ശക്തമാക്കിയതെന്നാണ് വിവരം. ഗ്രൂപ്പുകള്‍ ഇടയ്ക്കിടെ പേര് മാറ്റി രഹസ്യമായി പ്രവര്‍ത്തിക്കുമെന്നതാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി.

സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ ഓപ്പറേഷന്‍ പി ഹണ്ട് എന്നു പേരിട്ട റെയ്ഡ്. കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച നാല്‍പ്പത്തിയേഴ് പേരെയാണ് സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തത്. ആറു വയസിനും പതിനഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്കു വച്ചതായി കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here