ഷംന ബ്ലാക്ക് മെയില്‍ കേസ്; അന്വേഷണം നിര്‍മ്മാതാവിലേക്ക്, ഉടന്‍ ചോദ്യംചെയ്യും; മേക്കപ്പ് ആര്‍ട്ടിസ്റ്റിനും പങ്ക്, കൂടുതല്‍ അറസ്റ്റുകള്‍

കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം സിനിമാ നിര്‍മ്മാതാവിലേക്ക്.

തട്ടിപ്പ് സംഘത്തിന് ഷംനയുടെ ഫോണ്‍നമ്പര്‍ കൈമാറിയത് തൃശൂര്‍ സ്വദേശിയായ ഈ നിര്‍മ്മാതാവാണെന്ന് വ്യക്തമായി. പ്രതിയായ റഫീക്കിന്റെ ബന്ധുവാണ് ഈ നിര്‍മ്മാതാവെന്നും അറസ്റ്റിലായ ഷെരീഫ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

നിര്‍മ്മാതാവിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി അടുപ്പമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. നിര്‍മ്മാതാവിനെ ഉടന്‍ ചോദ്യം ചെയ്യും.

അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

പ്രധാന പ്രതിയുടെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് സംഭവത്തില്‍ പങ്കുള്ളതായി വിവരം ലഭിച്ചു. കൂടാതെ പെണ്‍കുട്ടികളോട് പാലക്കാട്ടേക്ക് വരാന്‍ ആവശ്യപ്പെട്ട ഇടുക്കി സ്വദേശിനി ഉള്‍പ്പടെ നാല് പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പരാതിക്കാരിയായ നടി ഷംന കാസിമിന്റ മൊഴി നാളെ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News