ചൈന വിരോധത്തിന്റെ ഇരട്ടത്താപ്പ്; ചൈനീസ് കമ്പനികളില്‍ നിന്ന് പിഎം കെയേഴ്‌സ് ഫണ്ട് സ്വീകരിച്ചത് 50 കോടി; ടിക് ടോക്ക് 30 കോടി, ഷവോമി 15 കോടി

ദില്ലി: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങി പിഎം കെയേഴ്‌സ് ഫണ്ട്.

ചൈനീസ് കമ്പനികളായ ഹുവായ് 7 കോടി, ഷവോമി 15 കോടി, ടിക് ടോക്ക് 30 കോടി, ഒപ്പോ 1 കോടിയുമാണ് കൊവിഡ് കാലത്ത് പിഎം കെയര്‍സ് ഫണ്ടിലേക്ക് സംഭവന നല്‍കിയത്. ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലാണ് ഈ കമ്പനികള്‍ ഇത്രയും കോടി രൂപ സംഭാവന ചെയ്തത്.

ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന പ്രചരണം സംഘപരിവാര്‍ വ്യാപകമായി നടത്തിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് കോടികളുടെ സംഭാവന കൈപ്പറ്റിയെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിഎം കെയേഴ്‌സ് സ്വീകരിച്ച കോടിക്കണക്കിന് രൂപയുടെ കണക്കും ചര്‍ച്ചയായി മാറിയത്.

അതിര്‍ത്തിപ്രശ്‌നങ്ങള്‍ വലിയ പ്രശ്‌നമായി മാറാതെ നയതന്ത്രപരമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. പകരം വ്യാപാരബന്ധങ്ങള്‍ വേണ്ട എന്ന നിലപാടെടുക്കുന്നത് രണ്ടു രാജ്യത്തിനും ഗുണകരമല്ല. ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ക്ക് പ്രശ്‌നപരിഹാരത്തില്‍ വലിയ പ്രസക്തിയില്ലെന്നുമാണ് ചര്‍ച്ച ഉടലെടുത്തതോടെയുള്ള സോഷ്യല്‍മീഡിയ അഭിപ്രായങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News