ഹാഷ്ടാഗ് ആരംഭിക്കുന്നു ഇന്ന് മുതല്‍; ഉറക്കെപ്പറയാനും പ്രതികരിക്കാനും ഒരിടം

തിരുവനന്തപുരം: തെരുവ് നാടകങ്ങളും, പാട്ടും ഒക്കെയായി സജീവമായ രാഷ്ട്രീയ പ്രചരണത്തിന്റെ അനുഭവം നമുക്കുണ്ട്. എന്നാല്‍, ഇത് പുതിയ കാലം. സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ണായകമാകുന്ന വര്‍ത്തമാന കാലം.. പൊള്ളുന്ന രാഷ്ട്രീയം പറയാന്‍, പാടാന്‍ ഇന്റര്‍നെറ്റിന്റെ വിശാലമായ തെരുവുകളില്‍ ഡിവൈഎഫ്‌ഐ ഹാഷ്ടാഗുമായി വരുന്നു.

നിങ്ങള്‍ക്കുമുണ്ട് അവസരം. വരൂ, വീഡിയോ ചിത്രീകരിക്കാം. ആശയങ്ങളുമായോ ചിത്രീകരിച്ചതിനു ശേഷമോ ഞങ്ങളെ സമീപിക്കാം. ഡിവൈഎഫ്ഐക്ക് യോജിക്കാന്‍ കഴിയുന്ന ആശയമാണെങ്കില്‍ ഹാഷ്ടാഗ് വെബ് സീരിസില്‍ ഉള്‍പ്പെടുത്തും.

യുവധാര ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിലും, ഡിവൈഎഫ്ഐ കേരളയുടെ മറ്റെല്ലാ നവമാധ്യമ വേദികളിലും ഹാഷ്ടാഗ് പ്രസിദ്ധീകരിക്കും.

അപ്പോള്‍ തുടങ്ങുകകയായി ഹാഷ്ടാഗ്…. യുവതയുടെ പ്രതിരോധത്തിന്റെ, പ്രതികരണത്തിന്റെ സര്‍ഗാത്മക ഇടം. ഹാഷ്ടാഗ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here