”പണത്തിന് മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല”: എംബി രാജേഷ്

തിരുവനന്തപുരം: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങിയ കേന്ദ്രസര്‍ക്കാരിനെ ട്രോളി എംബി രാജേഷ്.

എംബി രാജേഷിന്റെ വാക്കുകള്‍:

നാട്ടുകാരേ നിങ്ങളറിഞ്ഞോ? മോഡി ഉണ്ടാക്കിയ സ്വന്തം ഫണ്ടിലേക്ക് – പി എം കെയേര്‍സിലേക്കുള്ള ചൈനീസ് കമ്പനികളുടെ സംഭാവന പുറത്തായി.

TikTok – 30 കോടി
Xiomi – 10 കോടി
Huaewei – 7 കോടി
One Plus – 1 കോടി
Oppo – 1 കോടി

പണമാണ്, പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല. സ്വന്തം ഫണ്ടിലേക്ക് കോടികള്‍ കൈനീട്ടി വാങ്ങാന്‍ പട്ടാളക്കാരുടെ വീരമൃത്യുവും അതിര്‍ത്തിയുമൊന്നും തടസമായില്ല. എന്നിട്ട് ബാക്കിയെല്ലാവരെയും ചൈനയുടെ ആളുകളാക്കും. കാരണവര്‍ മോഡിക്ക് അടുപ്പിലുമാകാം. സംഘി ഭക്തര്‍ ആ ദുര്‍ഗന്ധം പാടിപ്പുകഴ്ത്തി സുഗന്ധമാക്കിക്കൊള്ളും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News