പിഡബ്ല്യുസിക്ക് എതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണം പൊളിയുന്നു; കമ്പനിക്ക് സെബി ഉള്‍പ്പെടെ ഒരു സ്ഥാപനത്തിലും വിലക്കില്ല

തിരുവനന്തപുരം:  പിഡബ്ല്യുസിക്ക് എതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണം പൊളിയുന്നു. കമ്പനിക്ക് സെബി ഉള്‍പ്പെടെ ഒരു സ്ഥാപനത്തിലും വിലക്കില്ല. സത്യം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കേസിലാണ് ഈ വിലക്കുണ്ടായത്. ഈ വിലക്ക് സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണല്‍ 2019 സപ്തംബറില്‍ റദ്ദാക്കിയിരുന്നു.

1. പിഡബ്ല്യുസിക്ക് എതിരെ ഇപ്പോള്‍ സെബി ഉള്‍പ്പെടെ ഒരു സ്ഥാപനത്തിന്റെയും വിലക്കില്ല. ഈ കമ്പനിയുടെ ഓഡിറ്റിങ് സി വിഷനായ പിഡബ്ലിയൂസിയെ രണ്ടു വര്‍ഷം മുമ്പ് ഓഡിറ്റിങില്‍ നിന്ന് വിലക്കിയിരുന്നു.

സത്യം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കേസിലാണ് ഈ വിലക്കുണ്ടായത്. ഈ വിലക്ക് സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണല്‍ 2019 സപ്തംബറില്‍ റദ്ദാക്കി. വിലക്കാന്‍ സെബിക്ക് അധികാരമില്ലെന്ന് ട്രിബ്യൂണല്‍ വിധിച്ചു. തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ സെബി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രിം കോടതി വിധി വന്നിട്ടില്ല. സ്റ്റേയും ഇല്ല

2. രണ്ടു വര്‍ഷത്തേക്കായിരുന്നു സെബിയുടെ നിരോധം . ആ രണ്ടു വര്‍ഷ കാലാവധി കഴിയുകയും ചെയ്തു.

3. കണ്‍സള്‍ട്ടന്‍സി ചെയ്യുന്നത് ഡബ്ല്യുസിയുടെ മറ്റൊരു കമ്പനിയാണ്. അതിന്റെ പേര് പി ഡബ്ലിയു സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. നിയമപരമായും സാങ്കേതികമായും.

4. ഇന്ത്യാ ഗവണ്‍മെന്റിന്റെ നേഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പറേറ്റഡ് എന്ന സ്ഥാപനം എംപാനല്‍ ചെയ്ത കമ്പനിയാണ് ജണഇ പ്രൈവറ്റ് ലിമിറ്റഡ്. ഈ എംപാനല്‍ മെന്റിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊടുത്തിട്ടുമുണ്ട്. കേന്ദ്രം എം പാനല്‍ ചെയ്ത കമ്പനിക്ക് ടെണ്ടറില്ലാതെ വര്‍ക്ക് കൊടുക്കാം.

5 . ലോകത്തെ പ്രമുഖ കമ്പനിയായ ജണഇ ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കഇങഞ തുടങ്ങി ഒരു പാട് ഇന്ത്യാ ഗവ സ്ഥാപനങ്ങളുടെ കണ്‍സള്‍ടന്‍സി ചെയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News