പ്രതികള്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണികള്‍; അവര്‍ ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചിരുന്നു; പരാതിക്കാരി കൈരളി ന്യൂസിനോട്

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണികളെന്ന് പരാതിക്കാരിയായ ആലപ്പുഴ സ്വദേശിനി മോഡല്‍.

പ്രതി റെഫീക്ക് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കാണിച്ചാണ് പെണ്‍വാണിഭം. റെഫീക്കും സംഘവും മുന്‍പും പെണ്‍കുട്ടികളെ ഇവിടെ എത്തിച്ചിട്ടുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതായി പരാതിക്കാരിയായ മോഡല്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.

പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അവിടുത്തെ ജീവനക്കാരാണ്. റെഫീക്കും സംഘവും മുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഹോട്ടലില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞതായി പരാതിക്കാരിയായ മോഡല്‍ പറഞ്ഞു.

സുഹൃത്തായ മീര എല്ലാം അറിഞ്ഞാണ് തന്നെ ഇതില്‍പ്പെടുത്തിയത്. അവര്‍ ഇടുക്കി സ്വദേശിനിയല്ല, കൊച്ചി സ്വദേശിനിയാണ്. താന്‍ കുടുങ്ങിയാല്‍ എല്ലാവരുടെ പേര് കേസില്‍ വലിച്ചിഴയ്ക്കുമെന്ന് മീര കൂട്ടുകാരികളോട് ഭീഷണി മുഴക്കിയതായും പരാതിക്കാരി പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുഉള്ള പെണ്‍കുട്ടികളെയാണ് സംഘം ചതിയില്‍പെടുത്തുന്നത് കേസില്‍ ഇനിയും പ്രതികള്‍ വലയിലാകാനുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News