എസ് ജാനകി മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം; മനം നൊന്ത് അപേക്ഷിച്ച് എസ്പിബി

തിരുവനന്തപുരം: ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നതും ആദരാഞ്ജലി അര്‍പ്പിക്കുന്നതും സ്ഥിരം പരിപാടിയാണ്.

ജനങ്ങളുടെ മനസില്‍ എപ്പോഴും സ്ഥാനമുള്ളയാളാണ് ജാനകിയമ്മ. അവരെക്കുറിച്ച് വ്യാജ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണ്. ഇത്തരം വ്യാജ വര്‍ത്ത പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്ന് ഗായകന്‍ എസ്പി ബാലസുബ്രമണ്യം പ്രതികരിച്ചു. ജാനകിയമ്മക്ക് ഒരു കുഴപ്പവുമില്ലെന്നും അവര്‍ സുഖമായിരിക്കുന്നുവെന്നും എസ്പിബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

എസ് ജാനകി മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഞായറാഴ്ച ഉച്ചമുതലാണ് സമൂഹമാധ്യമങ്ങള്‍ വഴി ഈ വാര്‍ത്ത പ്രചരിച്ചത്. 2010 മെയ് മാസത്തില്‍ എസ് ജാനകി മരിച്ചു എന്നൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ചിരിച്ചുകൊണ്ടാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ജാനകിയമ്മ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here