സാക്ഷരതാ മിഷന്‍: മൂന്നു വര്‍ഷത്തിനിടെ സാക്ഷരത നേടിയത് 1,05,565 പേര്‍

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ പദ്ധതികളിലൂടെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സാക്ഷരത നേടിയത് 1,05,565 പേര്‍. 2013 മുതല്‍ 16 വരെയുള്ള കാലയളവിനേക്കാള്‍ 25 ഇരട്ടിവര്‍ധന.
2013-16 വര്‍ഷങ്ങളില്‍ 4200 പേര്‍ മാത്രമാണ് സാക്ഷരത നേടിയത്. നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച പദ്ധതികളാണ് ഈ നേട്ടത്തിനു കാരണമായത്.

അക്ഷരലക്ഷം പദ്ധതിയിലൂടെ 42,933 പേരും  അക്ഷരസാഗരത്തിലൂടെ -8814  പേരും  ചങ്ങാതിയിലൂടെ  3957 പേരും സമഗ്രയിലൂടെ -1996 പേരും  നവചേതനയിലൂടെ  3406 പേരും  2000 കോളനികളിലെ  സാക്ഷരതാ പരിപാടിയിലൂടെ -30,755 പേരും  പ്രത്യേക ആദിവാസി സാക്ഷരത (വയനാട്,  അട്ടപ്പാടി)യിലൂടെ – 10,972 പേരും  തിരുവനന്തപുരം നഗരസഭയുമായി ചേര്‍ന്നു നടത്തിയ അക്ഷരശ്രീയിലൂടെ 2732 പേരും സാക്ഷരത നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News