ദുരിതാശ്വാസനിധിയിലേക്ക് ജേ‍ഴ്സി ലേലത്തിലൂടെ ഡിവൈഎഫ്ഐ സമാഹരിച്ചത് നാലരലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ഫോട്ബോൾ താരങ്ങളുടെ ജേഴ്‌സി ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് നാലര ലക്ഷം രൂപ.

ഇന്ത്യൻ താരങ്ങളായ മുഹമ്മദ് റാഫി,സഹദ് അബ്ദുൽ സമദ് എന്നിവരുടെ ജേഴ്സികളാണ് ഡി വൈ എഫ് ഐ യുടെ റീ സൈക്ലിംഗ് കേരളയുടെ ഭാഗമായി ലേലം ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ താരങ്ങളുടെ ജേഴ്സികൾ ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് പൊന്നും വില.

ഖത്തറിൽ നടന്ന ഏഷ്യ കപ്പിൽ മുഹമ്മദ് റാഫി അണിഞ്ഞ ജേഴ്സിയാണ് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേലം ചെയ്തത്.

എഫ് സി ബ്രദേഴ്‌സ് ഒളവറ 244442 രൂപയ്ക്ക് ജേഴ്‌സി സ്വന്തമാക്കി.ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഏറ്റുവാങ്ങി.

ഈ ഉദ്യമം മുമന്ത്രിയുടെ ദുരിതാശ്വാസ നിധിനിലേക്ക് സഹായം നൽകാൻ കൂടുതൽ പേർക്ക് പ്രചോദനമാകുമെന്ന് മുഹമ്മദ് റാഫി പറഞു.

ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയാണ് സഹൽ അബ്ദുൾ സമദ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അണിഞ്ഞ ജേഴ്‌സി ലേലത്തിൽ വച്ചത്.

ക്ലബ്ബ് 2005 ടർഫ് കോർട്ടും ഗ്രേറ്റ് കവ്വായിയും ചേർന്ന് 202005 രൂപയ്ക്ക് ജേഴ്‌സി സ്വന്തമാക്കി. തുക സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഐ മധുസൂധനൻ ഏറ്റു വാങ്ങി.

കൊവിഡിന് എതിരെ കേരളം പൊരുതുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സഹൽ അബ്ദുൽ സമദ് പറഞ്ഞു.

ഡിവൈഎഫ്ഐ റീ സൈക്ലിംഗ് കേരളം പദ്ധതിയുടെ മാർഗമായി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here