ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ദില്ലി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.

പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 80.43 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 80.53 രൂപയുമാണ് ഇന്നത്തെ വില.

തുടര്‍ച്ചയായി 21 ദിവസം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. ഇന്നലത്തെ ഇടവേളക്ക് ശേഷം ഇന്ന് വില വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here