പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈകോര്‍ത്ത് കൈരളി; മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് കൊച്ചിയിലേക്ക്

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈ കോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ഇന്ന്.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 175 യാത്രക്കാരെയാണ് കൊണ്ടുപോകുന്നത്. രാത്രി പത്തു മണിക്ക് വിമാനം പുറപ്പെടും.

അല്‍ ഐന്‍, അബുദാബി, ദുബായ്, എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലെ പ്രയാസമനുഭവിക്കുന്ന തൊഴിലാളികളും വിസിറ്റിംഗ് വിസയില്‍ എത്തി ഇവിടെ കുടുങ്ങിയവരും ഈ വിമാനത്തില്‍ നാട്ടിലെത്തും.

കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ പൂര്‍വകാല പുരോഗമന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക്‌നോസുമായി സഹകരിച്ചാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here