എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.

4,22450 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വ്യക്തിഗത റിസള്‍ട്ടിനു പുറമേ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള വിവരങ്ങള്‍ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘saphalam 2020’ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം.

സ്‌കൂളുകളുടെ ‘സമ്പൂര്‍ണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 10നാരംഭിച്ച എസ്എസ്എല്‍സി പരീക്ഷകള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി മെയ് 26 മുതല്‍ 28 വരെയായി രണ്ടാം ഘട്ടവും പ്രതിസന്ധി ഘട്ടത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

കൊവിഡെന്ന മഹാമാരിയുടെ ആശങ്കക്കിടയിലും സമയബന്ധിതമായാണ് മൂല്യനിര്‍ണയം നടത്തിയത്. 56 ക്യാമ്പുകളിലായി 19 ദിവസം കൊണ്ടാണ് എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഫലം പ്രഖ്യാപിച്ച് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News