പച്ചക്കറികൾക്ക്‌ ഇടവിളയായ്‌ കഞ്ചാവ്‌; സ്പെഷ്യൽബ്രാഞ്ച്‌ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ പിടിയിൽ

പച്ചക്കറി തോട്ടത്തിൽ വിളകൾക്കൊപ്പം പരിചയമില്ലാത്ത ചില ചെടികൾകൂടി കണ്ട ചിലരുടെ സംശയമാണ്‌ വിളവെടുപ്പാകും മുൻപേ തോട്ടത്തിൽ പോലീസിനെയെത്തിച്ചത്‌.

വയനാട്‌ മേപ്പാടി താഴേ അരപ്പറ്റ എന്ന സ്ഥലത്താണ്‌ കൃഷി നടന്നത്‌. തോട്ടമുടമ മുട്ടിയൻ അലവിക്കുട്ടിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കുകയാണ്‌ ‌ സംഭവത്തിൽ.

ചേടികൾക്ക്‌ നാലുമാസം മുതൽ അഞ്ചുമാസം വരെ പ്രായമുണ്ട്‌. ചെറുതും വലുതുമായ പത്തോളം ചെടികളാണ്‌ പോലീസ്‌ പച്ചക്കറിതോട്ടത്തിൽ കണ്ടത്‌.

സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്‌ വേറിട്ട കൃഷി കണ്ടെത്തിയത്‌. മേപ്പാടി എസ്‌ഐ സജീവനും സംഘവുമെത്തി തോട്ടത്തിലെ നിയമവിരുദ്ധ കൃഷി നശിപ്പിച്ചു.

മത്തൻ,കുമ്പളം,വള്ളിപ്പയർ എന്നീ പച്ചക്കറികളായിരുന്നു അലവിക്കുട്ടിയുടെ കൃഷിയിടത്തിലെ മറ്റ്‌ വിളകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News