കറാച്ചി സ്റ്റോക് എക്സ്ചേഞ്ചില്‍ ഭീകരാക്രണം അഞ്ച് മരണം; ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടല്‍ തുടരുന്നു

കറാച്ചി സ്റ്റോക്എക്സ്ചേഞ്ചില്‍ വന്‍ ഭീകരാക്രണം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഭീകരര്‍ ഉണ്ടെന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും വിവരം.

പാക് സുരക്ഷാസേന എക്സ്ചേഞ്ച് കെട്ടിടം വളഞ്ഞു. സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്റ്റോക്എക്സ്ചേഞ്ച് ഗേറ്റിന് നേരെ ബോബെറിഞ്ഞ ശേഷം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുയായിരുന്നു.

നാല് ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും മൂന്നുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും ഒരാള്‍ ഇപ്പോ‍ഴും സ്റ്റോക്എക്സ്ചേഞ്ചിനകത്ത് വെടിയുതിര്‍ക്കുകയാണെന്നാണ് വിവരം. പൊതുജനങ്ങളെ എക്സ്ചേഞ്ചില്‍ നിന്ന് പുറത്തെത്തിക്കാന്‍ ക‍ഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

സുരക്ഷാ സേന ഏറ്റുമുട്ടല്‍ തുടരുകയാണ്. പൊലീസ് വേഷത്തിലാണ് ഭീകരര്‍ സ്റ്റോക്എക്സ്ചേഞ്ച് സമീപത്തേക്ക് എത്തിയതെന്നാണ് വിവരം.

പാക്കിസ്ഥാനിലെ എറ്റവും പ‍ഴയതും പ്രധാനപ്പെട്ടതുമായ സ്റ്റോക്എക്സ്ചേഞ്ചാണ് പാക്കിസ്ഥാന്‍ സ്റ്റോക് എക്സ്ചേഞ്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News