ഷംന ബ്ലാക്ക്‌മെയില്‍ കേസ്; ഹെയര്‍സ്‌റ്റൈലിസ്റ്റ് അറസ്റ്റില്‍

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ മുഖ്യപ്രതിയും ഹെയര്‍സ്‌റ്റൈലിസ്റ്റുമായ ഹാരിസ് പിടിയില്‍.

വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയതെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.

കേസില്‍ ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.

അതേസമയം, ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തുന്ന ഷംനയില്‍ നിന്ന് ഇന്ന് വിശദമായ മൊഴിയെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും രേഖപ്പെടുത്തുക.

കേസുമായി ബന്ധപ്പെട്ട് മൂന്നു നടന്മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

ഷംനക്കൊപ്പം വിദേശസ്റ്റേജ് ഷോകളില്‍ പങ്കെടുത്ത രണ്ടു പേരില്‍ നിന്നും പ്രതികളിലൊരാളുമായി സൗഹൃദമുള്ള മറ്റൊരു നടനില്‍ നിന്നുമാണ് മൊഴിയെടുത്തത്. ഷംനയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതികള്‍ക്ക് ഈ നടനാണ് കൈമാറിയത്. പ്രതികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടന്മാരില്‍ നിന്നും മൊഴിയെടുത്തത്.

പ്രതികള്‍ ഷംനയെ ലക്ഷ്യമിട്ടതിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News