കസ്റ്റഡി കൊലപാതകം; സതന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നിര്‍ദേശം; തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ കാരണം

ചെന്നൈ: കസ്റ്റഡി കൊലപാതകം നടന്ന സതന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.

സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ പറഞ്ഞു.

അതേസമയം, കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തില്‍ ഇടപെടുന്നില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.

സ്‌റ്റേഷനില്‍ രണ്ടുവര്‍ഷമായി സിസി ടിവി പ്രവര്‍ത്തിക്കുന്നില്ല. ലോക്കപ്പ് മര്‍ദ്ദനത്തിനായി സ്റ്റേഷനില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രണ്ട്‌സ് ഓഫ് പൊലീസ് എന്ന പേരിലുള്ള വോളണ്ടിയര്‍ സംഘത്തിനും മര്‍ദ്ദനത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി.

ഇതേ സ്‌റ്റേഷനില്‍ രണ്ടാഴ്ച മുന്‍പും ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചു. ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മഹേന്ദ്രനെ പൊലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷനില്‍ വച്ച് കൊടിയ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News