കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം; കൊവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നതില്‍ വാക്കുതര്‍ക്കം

കൊല്ലം ഏരൂരിൽ കർണ്ണാടകത്തിൽ നിന്ന് എത്തിയവരെ കോറൻ്റൈനിന് എത്തിച്ച ആബുലൻസ് ഡ്രൈവറെ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി. ആബുലൻസ് ഡ്രൈവർ കൊട്ടാരക്കര നെടുവത്തൂർ ആലക്കോട്ടുർ സ്വദേശി ഉണ്ണിക്കുട്ടനാണ് മർദ്ദനമേറ്റത്.

ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ ഏരൂർ മണലിപ്പച്ച LP സ്കുളിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.

കർണ്ണാടകയിൽ നിന്ന് കൊട്ടാരക്കരയിൽ എത്തിയ കുളത്തുപ്പുഴ സ്വദേശിയെയും, മണലിപ്പച്ച സ്വദേശിയെയും കൊട്ടാരക്കര തഹസിൽദാരുടെ നിർദ്ദേശപ്രകാരം ഹോം കൊറൻ്റനിൽ പാർപ്പിക്കുന്നതിനായ് മണലിപ്പച്ച സ്വദേശിയുടെ ഉടമസ് ത്ഥയിലുള്ള വീട്ടിൽ ഉണ്ണികുട്ടൻ ഓടിച്ചിരുന്ന ആബുലൻസിൽ എത്തിക്കുകയായിരുന്നു.

പ്രദേശത്ത് തടിച്ച് കുടിയ നാട്ടുകാരിൽ ചിലർ ആബുലൻസ് തടഞ്ഞ് വെക്കുകയും കുളത്തുപ്പുഴ സ്വദേശിയെ ഇവിടെ ഹോം കൊറെൻ്റിനിൽ പാർപ്പിക്കുവാൻ പറ്റില്ലെന്ന് പറഞ്ഞ് തടഞ്ഞു. ഇതേ തുടർന്ന് ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് ആബുലൻസ് ഡ്രൈവറായ ഉണ്ണികുട്ടന് മർദ്ദനമേറ്റത്.

മണലിപ്പച്ച സ്വദേശി അനീഷാണ് ആബുലൻസ് ഡ്രൈവറെ മർദ്ദിച്ചതെന്നും.സംഭവ ശേഷം ഇയാൾ ഒളിവിൽ പോയതായും ഏരൂർ പോലീസ് പറഞ്ഞു.

ആബുലൻസ് ഡ്രൈവറുടെ പരാതിൻമേൽ അനീഷിനെതിരെ ഏരൂർ പോലീസ് എപ്പിഡമിക് ആക്റ്റ്, തടഞ്ഞ് വച്ച് മർദ്ദിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.

ഏരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സുബാഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി കർണ്ണാടകത്തിൽ നിന്ന് എത്തിയവർക്ക് മണലിപ്പച്ചയിലെ വസതിയിൽ തന്നെ കൊറൻ്റിൻ സംവിധാനം ഒരുക്കി നൽകുകയും ചെയ്യ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News