പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; 1500 പേരുടെ റാന്‍ഡം സാമ്പിളിങ് പരിശോധന നടത്തും; ടെസ്റ്റ് നടത്താന്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടും

ഒമ്പതു പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടുന്ന പൊന്നാനി താലൂക്കില്‍ ജാഗ്രതയുടെ ഭാഗമായി ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.

ജൂലൈ ആറു വരെയാണ് നിയന്ത്രണം. എടപ്പാളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 1500 പേരെ റാന്‍ഡം സാമ്പിളിങ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സേവനംതേടും. സൗകര്യമുള്ള ആശുപത്രികള്‍ക്ക് ICMR അനുമതി ലഭ്യമാക്കുമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

എടപ്പാളിലെ 2 ഡോക്ടര്‍മാരുടെയും മൂന്നു നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തോളം പേരുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. റാന്‍ഡം പരിശോധന നാളെ ആരംഭിക്കും.

ട്രിപ്പിള്‍ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ സേവനങ്ങളല്ലാതെ പൊന്നാനി താലൂക്കില്‍ അനുവദിക്കില്ല. രണ്ടാം ഘട്ടത്തില്‍ മലപ്പുറം ജില്ല മുഴുവന്‍ റാന്‍ഡം പരിശോധന നടത്തുന്നതും പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News