സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് വഴങ്ങി കേന്ദ്രം; ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം

ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വഴങ്ങുന്നു.

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പദ്ധതി നിര്‍ത്തലാക്കില്ലെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ശ്രീനാരയണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നുപാറ, അരുവിപ്പുറം ,വര്‍ക്കല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 67 കോടി രൂപയുടെ പദ്ധതിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്.സൗര പ്ലാന്റ്, ശിവഗിരിയിലെ മഹാസമാധിയിലേക്കുള്ള വഴികളുടെ ലാന്‍ഡ്‌സ്‌കേപ്പിങ്, സീവേജ് പ്ലാന്റ്, കെട്ടിടങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പടിവാതുക്കല്‍ വെച്ച് അന്നത്തെ ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്ഘാടനം ചെയ്ത പദ്ധതിയാണ് അടുത്തിടെ ഉപേക്ഷിക്കാനായി കേന്ദ്രം തീരുമാനിച്ചത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ കഴിവ് കേടാണ് പദ്ധതി നഷ്ടമാകാന്‍ കാരണമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു.

പദ്ധതി ഉപേക്ഷിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആവശ്യത്തിനൊടുവിലാണ് പദ്ധതി തുടരാമെന്ന് കേന്ദ്രം ഇപ്പോള്‍ ഓദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഡെപ്യുട്ടി സെക്രട്ടറി രാജേഷ് കുമാര്‍ സാഹുവാണ്‌സംസ്ഥാന സര്‍ക്കാരിനെ ഈ കാര്യം അറിയിച്ചത്.

സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് പദ്ധതി തുടര്‍ന്നും നടപ്പിലാക്കുമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാരിന് കൈകൊേളളണ്ടി വന്നതെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നടത്തിപ്പ് ഐ ടി ഡി സി യില്‍ നിന്ന് മാറ്റി സാധാരണഗതിയിലുള്ള നടപടിക്രമം പാലിച്ച് സംസ്ഥാന ടൂറിസം വകുപ്പിനെ തന്നെ ഏല്‍പ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

എന്നാല്‍ കേരളത്തിലെ വിവിധ ആരാധനാലയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പിരിച്വല്‍ സര്‍ക്ക്യൂട്ടില്‍ പദ്ധതി തുടരുമോ എന്ന കാര്യത്തെ പറ്റി കത്തില്‍ പരാമര്‍ശം ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News