മിയയെയും കുടുക്കാന്‍ ശ്രമം; പിന്നില്‍ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘം; ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍; ഷംന കൊച്ചിയിലെത്തി

കൊച്ചി: ഷംന കസീം ബ്ലാക്ക്‌മെയില്‍ കേസ് പ്രതികള്‍ തന്നെ വിളിച്ചിരുന്നെന്ന് നടന്‍ ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. കൊച്ചിയില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് എന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്നു തവണ സംഘം എന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് എന്നോട് സംഘം ആവശ്യപ്പെട്ടത്.
ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചത്. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.”-ധര്‍മ്മജന്‍ പറയുന്നു.

താന്‍ ഇതുവരെ ഷംനയെയും മിയയെയും വിളിച്ചിട്ടില്ലെന്നും എന്തിനാണ് ഷാജി തന്റെ നമ്പര്‍ സംഘത്തിന് കൊടുത്തതെന്ന് അറിയില്ലെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

അതേസമയം, നടി ഷംന കാസിം കൊച്ചിയില്‍ തിരിച്ചെത്തി. താരം ഇന്ന് മുതല്‍ ക്വാറന്റൈനിലാണ്. നാളെ ഷംനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും മൊഴി രേഖപ്പെടുത്തുക.

കേസിലെ മുഖ്യപ്രതികളിലൊരായ ഹാരിസിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാള്‍ക്ക് അടുത്തബന്ധമാണുള്ളത്. ഹാരിസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News