ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റിധാരണ പരത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.
4500 കോടി മുടക്കി 3000 ബസ് വാങ്ങാന്‍ സര്‍ക്കാര്‍ ഒരു കമ്പനിയുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ എം പാനല്‍ ലിസ്റ്റിലുള്ള കമ്പനിക്ക് ചട്ടപ്രകാരമാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്നും ഗതാഗമന്ത്രി വ്യക്തമാക്കി.
ഇ മൊബിലിറ്റി കണ്‍സള്‍ട്ടന്‍സിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തി കാണിക്കുന്ന സര്‍ക്കുലര്‍ തന്നെ ആരോപണങ്ങള്‍ക്ക് മറുപടിയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തെറ്റിധരിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കുലര്‍ പ്രതിപക്ഷ നേതാവ് വളച്ചൊടിച്ചു.
ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവ് തന്റെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
കേരളത്തെ ഇ മൊബിലിറ്റി ഹബ്ബാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇലക്ടിക് ബസ് സാധ്യതാ പീനവുമാമായി ബന്ധപ്പെട്ട് 4 കണ്‍സള്‍ട്ടന്‍സികള്‍ മുന്നോട്ട് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എം പാനലില്‍ ഉള്‍പ്പെട്ട കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്. കമ്പനി കരിമ്പട്ടികയിലല്ല, യോഗ്യരയെങ്കില്‍ ഉള്‍പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട് സാധ്യതാ പഠനത്തിന്റെ ആവശ്യമില്ല എന്നാണോ പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എ കെ ശശീന്ദ്രന്‍ ചോദിച്ചു.
മോട്ടോര്‍ വാഹന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്. തെറ്റ് ബോധ്യപ്പെട്ട് കെപിഎംജി ക്കെതിരായ ആരോപണം പ്രതിപക്ഷ നേതാവ് പിന്‍വലിച്ച കാര്യവും ഗതാഗത മന്ത്രി എടുത്തു പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.