തലസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫ് സമരങ്ങള്‍; രോഗ വ്യാപനത്തിനിടയാക്കുമെന്ന് ആശങ്ക

തലസ്ഥാന നഗരിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫിന്റേയും, പോഷക സംഘടകളുടേയും സമര വേലിയേറ്റം.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയത് 20ലധികം സമരങ്ങള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങി ഉന്നതരായ നേതാക്കളാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

മാസ്‌ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും നടത്തുന്ന സമരങ്ങള്‍ രോഗ വ്യാപനത്തിനിടയാക്കുമെന്ന ആശങ്കയാണ് ഉണര്‍ത്തുന്നത്. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ പുറത്തിറങ്ങരുതെന്ന നിഷ്‌കര്‍ഷ കാറ്റില്‍ പറത്തിയുമാണ് സമരപരമ്പര.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News