രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു; ഒരുദിവസം മരിച്ചത് 380 പേര്‍

ദില്ലി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചത് 19459 പേര്‍ക്ക്. 380 പേര്‍ ഒറ്റദിവസത്തിനുളില്‍ മരിച്ചു. തെലുങ്കാനയില്‍ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ രൂക്ഷമായതിനാല്‍ മഹാരാഷ്ട്ര ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി.

കൊറോണ രോഗമുക്തി നേടുന്നവരുടെ നിരക്ക് രാജ്യത്ത് 57 ശതമാനം കടന്നെങ്കിലും ദിനം പ്രതി രോഗികള്‍ ആകുന്നവരില്‍ കുറവ് ഇല്ലാത്തത് വലിയ ആശങ്ക സൃഷ്ഠിക്കുന്നു. നിലവില്‍ 35 സംസ്ഥാനങ്ങളിലായി രാജ്യത്ത് ചികിത്സയില്‍ ഉള്ളത് 2, 10120 പേര്‍.ഇത് വരെ കൊറോണ ബാധിച്ചവര്‍ അഞ്ചര ലക്ഷം.

മൂന്ന് ലക്ഷത്തിലേറെ പേര്‍ രോഗ വിമുക്തി നേടി. പക്ഷെ ഓരോ ദിവസവും രോഗ ബാധിതര്‍ ആകുന്നവര്‍ ഇരുപതിനായിരത്തിനടുത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഞായറാഴ്ച രോഗ ബാധിതരായവര്‍ 19,459 പേര്‍. 380 പേര്‍ ഒറ്റ ദിവസത്തിനുള്ളില്‍ മരണപെടുകയും ചെയ്തു. ആകെ മരിച്ചവര്‍ 16475 പേര്‍.

പശ്ചിമ ബംഗാളില്‍ 572 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഇത്ര അധികം പേര്‍ക്ക് ഒരുമിച്ചു രോഗം സ്ഥിരീകരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ 585 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ചികിത്സയില്‍ 70622 പേര്‍ തുടരുന്നു. 77 പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനത് 24 മണിക്കൂറിനുളില്‍ രോഗം കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു.

ദില്ലിയില്‍ 83077 പേരാണ് ആകെ രോഗികള്‍. തെലങ്കാനയില്‍ ഒരു മുതിര്‍ന്ന മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര രോഗ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. മണിപ്പൂര്‍ ജൂലൈ 15 വരെ ലോക്ക് ഡൗണ്‍ നീട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News