തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാനുള്ള യുഡിഎഫ് തീരുമാനം നീതിപൂര്‍വ്വമെന്ന് പിജെ ജോസഫ്.
കെഎം മാണിയുടെ നിലപാട് അംഗീകരിക്കാത്തയാളാണ് ജോസ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാന്‍ ജോസ് പക്ഷം തയ്യാറായില്ല. ധാരണ ലംഘിച്ചത് ജോസ് കെ മാണിയാണ്.
പല തരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടും വഴങ്ങിയില്ല. യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കല്‍. ധിക്കാരപരമായ നിലപാടാണ് പുറത്തേക്ക് പോകാന്‍ കാരണമെന്നും പിജെ ജോസഫ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here