”പ്രതിപക്ഷ നേതാവും ബിജെപി അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ; കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം; കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല, പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിക്കണമെന്ന മാനസികനിലയാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദരസഹോദരങ്ങളെപ്പോലെയാണ്. ടെക്‌നോ സിറ്റിയില്‍ കളിമണ്‍ ഖനനം നടത്താന്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല, പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം. ഇതുവരെ ഉന്നയിച്ച ആരോപണവും ക്ലച്ച് പിടിക്കാത്തതിന്റെ ജാള്യമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel