രാജ്യത്ത് ടിക് ടോക് നിരോധിച്ചു; യൂസി ബ്രൗസര്‍, ഷെയര്‍ഇറ്റ്, യുക്യാം, എക്‌സന്‍ഡര്‍ ഉള്‍പ്പെടെ ജനപ്രിയ ആപ്പുകള്‍ക്കും നിരോധനം

ദില്ലി: രാജ്യത്ത് ടിക് ടോക്, യൂസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന ആവശ്യം  ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകള്‍ നിരോധിച്ചതെന്നു കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഷെയര്‍ഇറ്റ്, ഹലോ, കാംസ്‌കാനര്‍, യുക്യാം, ക്ലബ് ഫാക്ടറി , വീചാറ്റ്, എക്‌സന്‍ഡര്‍, ഡിയു ബാറ്ററി സേവര്‍, വൈറസ് ക്ലീനര്‍, ന്യൂസ്‌ഡോഗ്, എംഐ വീഡിയോ കോള്‍, വീസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍,

ഡിയു റിക്കോര്‍ഡര്‍, വണ്ടര്‍ ക്യാമറ, ക്യുക്യു പ്ലേയര്‍, വിമേറ്റ്, ക്ലീന്‍ മാസ്റ്റര്‍, യു വിഡിയോ, വീമീറ്റ്, സ്വീറ്റ് സെല്‍ഫി, ക്വായി ക്യുക്യു ലോഞ്ചര്‍ വിവ വീഡിയോ, വിഗോ വീഡിയോ തുടങ്ങി 59 ജനപ്രിയ ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

നിരോധിച്ച ആപ്പുകള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News