
കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലീം ലീഗില്‍ കൂട്ടരാജി. മുസ്ലീം ലീഗിന്റെ ജനവിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐഎമ്മില്‍ ചേര്‍ന്നു. അന്ധമായ സിപിഐഎം വിരോധം തലക്ക് പിടിച്ച നേതൃത്വം സാധാരണക്കാരെ മറന്ന് പ്രവര്‍ത്തിക്കുകയാണെന്ന് രാജിവെച്ചവര്‍ പറഞ്ഞു.
പേരാംമ്പ്രയിലെ സജീവ ലീഗ് പ്രവര്‍ത്തകരായ മുഹമ്മദലി ചാലില്‍, ഷാഹിദ് ഒ .ടി , നൗഷാദ് സി.കെ കുട്ടിപ്പറമ്പില്‍, ഷമീര്‍ കണ്ണകണ്ടി, അബ്ദുള്‍ സലാം കെ.എം , അന്‍സാര്‍ കാപ്പുമ്മല്‍ എന്നിവരാണ് രാജിവെച്ചത്. സി പി ഐ എം ഏരിയാ കമ്മറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ മാലയിട്ട് സ്വീകരിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here