ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സിപിഐഎമ്മിന്റെ സൗജന്യ ജനകീയ മാര്‍ക്കറ്റ്

തൃശൂര്‍: ബാംഗ്ലൂര്‍ നഗരത്തില്‍ തൊഴിലില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്രയമായി സിപിഐഎം ബാംഗ്ലൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ജനകീയ മാര്‍ക്കറ്റ് ആരംഭിച്ചു.

തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സിപിഐഎം സൗജന്യ പച്ചക്കറി മാര്‍ക്കറ്റ് എന്ന ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ജനകീയ മാര്‍ക്കറ്റ് വഴി വിതരണം ചെയ്ത പച്ചക്കറികളും അവശ്യസാധനങ്ങളും തൊഴിലില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് സഹായകമായി. ഐടി മേഖലയിലെ പാര്‍ടി ബ്രാഞ്ചുകളുടെ കൂടി സഹകരണത്തോടെയാണ് മാര്‍ക്കറ്റ് സംഘടിപ്പിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News