ദില്ലി: തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് എത്രയും വേഗം കസ്റ്റംസ് ക്ലിയറന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ധനമന്ത്രി നിര്‍മല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലിനും കത്തയച്ചു.
ഉല്‍പ്പന്നങ്ങള്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് കൂടുതല്‍ ബാധിക്കുക ചൈനയെയല്ല, ഇന്ത്യന്‍ സംരംഭകരെയാണെന്ന് ഗഡ്കരി കത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സംരംഭകര്‍ പണം നല്‍കിയശേഷമാണ് ഈ ഉല്‍പ്പന്നങ്ങള്‍ എത്തിയത്. കസ്റ്റംസ് അനുമതി വൈകുന്നത് സംരംഭകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ചില കര്‍ഷക സംഘടനാപ്രതിനിധികള്‍ നിവേദനം നല്‍കിയത് മുന്‍നിര്‍ത്തിയാണ് ഗഡ്കരിയുടെ കത്ത്. കീടനാശിനി തളിക്കുന്ന സ്പ്രെയറുകള്‍ക്ക് അനുമതി ലഭിക്കാത്തതാണ് കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.
കോവിഡ് വ്യാപിച്ചതോടെ അണുനശീകരണത്തിനും മറ്റുമായി സ്പ്രെയറുകള്‍ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നിരുന്നു. കൃഷിക്ക് ഈ യന്ത്രങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ഇറക്കുമതിയെ ആശ്രയിച്ചത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ ഇറക്കുമതിയും. ക്ലിയറന്‍സ് നല്‍കുന്നതില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ളവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഗഡ്കരി കത്തില്‍ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.