വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല; ബാറുകളും സിനിമ തിയേറ്ററുകളും തുറക്കില്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും; അണ്‍ലോക്ക് രണ്ടാം ഘട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞുതന്നെ കിടക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു.

രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലൈയില്‍ പുനരാരംഭിക്കില്ല. മെട്രോ സര്‍വീസുകളും ഉണ്ടാകില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയും തുറക്കില്ല.

ബാറുകള്‍ തുറക്കില്ല. ബാറുകളിലിരുന്ന് മദ്യപിക്കാനും അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ക്കുള്ള നിരോധനവും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News