പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈകോര്‍ത്ത് കൈരളി; മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനവും കൊച്ചിയില്‍ പറന്നിറങ്ങി; എത്തിയത് 175 യാത്രക്കാര്‍

കൊച്ചി: പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്ന കൈകോര്‍ത്ത് കൈരളി സംരംഭത്തിലെ മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനവും കൊച്ചിയില്‍ പറന്നിറങ്ങി.

ദുബായില്‍ നിന്നും 175 യാത്രക്കാരുമായാണ് ഇന്‍ഡിഗോ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. അല്‍ ഐന്‍, അബുദാബി, ദുബായ് എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലെ പ്രയാസമനുഭവിക്കുന്ന തൊഴിലാളികളും വിസിറ്റിംഗ് വിസയില്‍ എത്തി കുടുങ്ങിയവരുമാണ് നാട്ടിലെത്തിയത്.

സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ പൂര്‍വകാല പുരോഗമന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക്‌നോസുമായി സഹകരിച്ചാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയത്.

വിവിധ സംഘടനകളുടെ സഹകരണത്തോടെ ആയിരത്തോളം പ്രവാസികളെയാണ് കൈരളി ടിവി നാട്ടിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel