
ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസിനെ കണ്ടെത്തി.
പന്നികളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇങ്ങനെ സംഭവിച്ചാല്‍ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കുന്നതിനും ആഗോളതലത്തില്‍ പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മനുഷ്യരിലേക്ക് പകരാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരീക്ഷണം ആവശ്യമാണെന്നും വിദഗ്ദര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here