യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി; യുഡിഎഫുമായുള്ള ഹൃദയബന്ധം അവസാനിച്ചു; രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സമയമുണ്ട്

കോട്ടയം: യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് കെ മാണി.

മുന്നണിക്ക് കരുത്ത് പാകിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി. ഇതിനുമുമ്പും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. സ്റ്റീയറിങ് കമ്മിറ്റിക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ജോസ് കെ മാണി പറഞ്ഞു.

ഒന്നും പിടിച്ചു പറിക്കാനും ഏറ്റെടുക്കാനും പോയിട്ടില്ല. അവര്‍ക്ക് എടുക്കാവുന്നതെല്ലാം അവര്‍ എടുത്തോട്ടെ. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സമയമുണ്ട്. യുഡിഎഫുമായുള്ള ഹൃദയബന്ധം അവസാനിച്ചെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News