കൊല്ലത്ത് 55 ആശുപത്രി ജീവനക്കാര്‍ ക്വാറന്റൈനില്‍; ചികിത്സയിലുള്ള രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്‌കരം

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കം 55 പേര്‍ ക്വാറന്റൈനില്‍.

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരെയാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇവരുടെ സാമ്പിള്‍ ഉടന്‍ ശേഖരിക്കും.

അതേസമയം, കൊവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്ലാസ്മാ ചികിത്സ ആരംഭിച്ചു.

കായംകുളം സ്വദേശിയ്ക്കാണ് പ്ലാസ്മാ ചികിത്സ നടത്തുന്നത്. ജില്ലയില്‍ ആദ്യമായിട്ടാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്‌കരമാണെന്നും ഓര്‍മ്മക്കുറവുള്ളതിനാല്‍ ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News