ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസായിരുന്നു.

കടുത്ത ശ്വാസകോശ രോഗബാധിതനായി ശനിയാ‍ഴ്ച മുംബൈയിൽ നിന്നും എത്തിയതാണ്. മരണ ശേഷമാണ് കൊവിഡ് പരിശോധാനാ ഫലം വന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് മരണം അഞ്ചായി.

നെട്ടയം സ്വദേശിയായ തങ്കപ്പന്‍ ഈ മാസം 27നാണ് മുംബൈയില്‍നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയത്. കടുത്ത ശ്വാസതടസവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. തുടർന്ന് നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യസ്ഥതി മോശമായതിനെ തുടർന്ന് ഒരു മണിക്കൂറിനകം മരണപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് തങ്കപ്പന്‍റെ സ്രവ പരിശോധനാ ഫലം വന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലും എൻ. ഐ. വിയിലും നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 24 ആയി. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് മരണം ആഞ്ചായും ഉയർന്നു. ആരോഗ്യ വകുപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കാനാരംഭിച്ചു. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here