ടിക് ടോക് നിരോധനം; കമ്പനിയുടെ ആദ്യപ്രതികരണം

ദില്ലി: ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ പ്രതികരണവുമായി ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക്.

ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് ഇന്ത്യന്‍ മേധാവി വിശദീകരിച്ചു.

ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് കീഴിലുള്ള വിവരാവകാശ സംരക്ഷണത്തിന് അനുസൃതമായാണ് ടിക് ടോക് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് ഇന്ത്യന്‍ മേധാവി അറിയിച്ചു.

അതേസമയം, നിരോധനത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക് പ്രവര്‍ത്തനം അയര്‍ലണ്ട്, യുകെ സര്‍വെറുകളിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ പ്ലേ സ്റ്റോര്‍, ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്തു.

ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നിരോധിച്ചത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here